വൈക്കം : 37-ാമത് അഖില ഭാരത ശ്രീമദ് മഹാഭാഗവത സത്രം ഡിസംബർ 12 മുതൽ 22 വരെ വൈക്കം ചെമ്മനത്തുകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നടക്കും. സത്രത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സത്ര നിർവഹണ സമിതിയുടെ ഓഫീസ് ഉദ്ഘാടനം നാളെ രാവിലെ 11ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ.എം.പി.ഗോവിന്ദൻ നായർ നിർവഹിക്കും. മഹാസത്രത്തിന്റെ വെബ്സൈറ്റ് ഉദ്ഘാടനം കുറിച്ചി അദ്വൈതവിദ്യാശ്രമത്തിലെ സ്വാമി ധർമ്മചൈതന്യ നിർവഹിക്കും. സത്രനിർവഹണ സമിതിയുടെ ലോഗോ വനിതാ തബലിസ്റ്റ് ആർ.രത്നശ്രീ അയ്യർ പ്രകാശനം ചെയ്യും. യോഗത്തിൽ അഖില ഭാരത സത്രസമിതി പ്രസിഡന്റ് എം.കെ.കുട്ടപ്പൻ മേനോൻ, ടി.അംബുജാക്ഷൻ നായർ, ടി.നന്ദകുമാർ, രക്ഷാധികാരിയും വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റുമായ ഡോ.സി.ആർ.വിനോദ്കുമാർ, ചീഫ് കോ- ഓർഡിനേറ്ററും എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റുമായ പി.വി.ബിനേഷ് എന്നിവർ പ്രസംഗിക്കും. ചെയർമാൻ എ.കെ.നായർ അദ്ധ്യക്ഷത വഹിക്കുമെന്ന് നിർവാഹകണസമിതി വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ , ജനറൽ കൺവീനർ രാഗേഷ്.ടി.നായർ എന്നിവർ അറിയിച്ചു.