തലയോലപ്പറമ്പ് : കെട്ടിട നിർമ്മാണ പെർമിറ്റ്, റെഗുലറൈസേഷൻ, കംപ്ലീഷൻ എന്നിവയ്ക്കായി തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ അപേക്ഷിച്ചവരിൽ വിവിധ കാരണങ്ങളാൽ യഥാസമയം തീർപ്പാകാതെ വന്നിട്ടുള്ള അപേക്ഷകർക്ക് ജില്ലാതലത്തിൽ നടത്തപ്പെടുന്ന അദാലത്തിൽ പരാതി സമർപ്പിക്കാം. പരാതികൾ 15ന് മുമ്പ് തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് ഓഫീസിലോ കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.