ചങ്ങനാശേരി: വില സ്ഥിരതാ പദ്ധതിയിൽ റബറിന് കിലോയ്ക്ക് നിശ്ചയിച്ചിരിക്കുന്ന 150 രൂപാ എന്നത് 200 രൂപയായി വർദ്ധിപ്പിക്കാൻ കേന്ദ്രസംസ്ഥാന ഗവൺമെന്റുകൾ നടപടികൾ സ്വീകരിക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ഡെപ്യൂട്ടി ചെയർമാൻ സി.എഫ്. തോമസ് എം.എൽ.എ. ആവശ്യപ്പെട്ടു. മാമ്മൂട് ലൈബ്രറി ഹാളിൽ ചേർന്ന മാടപ്പള്ളി മണ്ഡലം കേരള കോൺഗ്രസ് (എം) പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി. ജോസഫ് കിഴക്കേ ചെത്തിപ്പുഴ അദ്ധ്യക്ഷത വഹിച്ചു. മാത്തുക്കുട്ടി പ്ലാത്താനം, സാജൻ ഫ്രാൻസിസ്, കെ.എഫ്. വർഗീസ്, വി.ജെ.ലാലി, ജോർജുകുട്ടി മാപ്പിളശ്ശേരി, ശാന്തമ്മ വർഗീസ്, അപ്പച്ചൻകുട്ടി കപ്യാരുപറമ്പിൽ, ജോണി കുരിശുംമൂട്ടിൽ, തോമസ് വി ഓലിക്കര, ഡി.സുരേഷ്, പി.സി.ജോസഫ്, തോമസ് ജോബ് പാലാക്കുന്നേൽ, ജോർജുകുട്ടി കാലായിൽ, കെ.പി. ജോസഫ് കരിക്കണ്ടം, ജോയിച്ചൻ കരിമ്പിൽ, മേരിക്കുട്ടി ചിറയിൽ, തോമസ് പാറുക്കണ്ണിൽ, സണ്ണിക്കുട്ടി ഇല്ലിമൂട്ടിൽ, ബേബിച്ചൻ പാത്തിക്കൽ, ജോർജ് ആന്റണി, ജെയിംസ്‌കുട്ടി പൂവത്തുംമൂട്ടിൽ, ജോസഫ് ആന്റണി പ്രാക്കുഴി എന്നിവർ പങ്കെടുത്തു.