കോട്ടയം: ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ,ഗുരുധർമ്മ പ്രചരണസഭ ജില്ലയിൽ ജൂലായ്,​ ആഗസ്റ്റ്, മാസങ്ങളിലെ കൺവെൻഷനുകൾ നടത്തും. കോട്ടയം മണ്ഡല കൺവെൻഷൻ ഇന്ന് 2 ന് പാക്കിൽ നടക്കും. 21 ന് പുതുപ്പള്ളി, 28 ന് ഏറ്റമാനൂർ,​ പൂഞ്ഞാർ, ചങ്ങനാശ്ശേരി, പാലാ മണ്ഡലങ്ങളിലും ആഗസ്റ്റിൽ വൈക്കം, കടുത്തുരുത്തിയിലുമായി കൺവെൻഷനുകൾ പൂർത്തിയാക്കും. കേന്ദ്ര ഉപദേശക സമിതി ചെയർമാൻ കുറിച്ചി സദൻ, പി.ആർ.ഒ.ഇ.എം.സോമനാഥൻ, ആർ.സലിം കുമാർ, ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോടിൽ സെക്രട്ടറി സുമാരൻ വാകത്താനം, കേന്ദ്ര എക്‌സിക്യുട്ടീവ് അംഗം പി.കമലാസനൻ, കേന്ദ്രസമിതി അംഗങ്ങളായ ഡോ.ഗിരിജ പ്രസാദ്, കെ.കെ.സരളപ്പൻ, ഷിബു മൂലേടം, പൂഞ്ഞാർ മോഹനൻ, രക്ഷാധികാരി അമയന്നൂർ ഗോപി തുടങ്ങിയവർ വിവിധ സമ്മേളനങ്ങളിൽ പങ്കെടുക്കും. ഫോൺ : ബാബുരാജ് വട്ടോടിൽ 9446712603.