വൈക്കം : വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെയും, കാരുണ്യ ചികിത്സാ പദ്ധതി നിർത്തലാക്കിയതിനെതിരെയും യു.ഡി.എഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിന് മുന്നിൽ 15 ന് പ്രതിക്ഷേധ ധർണ നടത്തും. രാവിലെ 10ന് നടക്കുന്ന ധർണാ സമരം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.