ചങ്ങനാശേരി : നിരവധി മേഖലകളിൽ കഴിവു തെളിയിച്ചവരാണ് പെൻഷൻകാർ എന്നതുകൊണ്ട് അവർക്ക് ഇനിയും ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് പെൻഷനേഴ്‌സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ജോസഫ് മൈലാടി പറഞ്ഞു. കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് യൂണിയൻ കുറിച്ചി യൂണിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് ടി. യു. തോമസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് സെക്രട്ടറി കെ. ജി. സോമൻ, വി. എൻ. ശ്രീധരൻ നായർ , ടി.എം. കുട്ടൻ, കെ. കെ. രാമൻ നായർ, സുകുമാരൻ നെല്ലിശ്ശേരി, എസ്. ശോഭനാകുമാരി, പി.എസ്. കൃഷ്ണൻകുട്ടി, എം. ആർ. വാസന്തി, സോമശേഖര പിള്ള എന്നിവർ പങ്കെടുത്തു.