തലയോലപ്പറമ്പ് : സംസ്ഥാന വനിതാകമ്മിഷൻ, വെള്ളൂർ ഗ്രാമപഞ്ചായത്ത്, ഇറുമ്പയം ടാഗോർ ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'സ്ത്രീ പുരുഷ സൗഹൃദ കേരളം" സെമിനാർ ഇന്ന് വൈകിട്ട് 3.30ന് നടക്കും. വെള്ളൂർ സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. വനിതാകമ്മിഷനംഗം ഇ.എം.രാധ മുഖ്യപ്രഭാഷണം നടത്തും.