seminar

ചങ്ങനാശേരി: വാഴപ്പള്ളി ഗ്രാമപഞ്ചായത്തിന്റെയും ഇത്തിത്താനം ആയൂഷ്യ സമഗ്രാരോഗ്യ കേന്ദ്രത്തിന്റെയും വൈദ്യമഹാസഭയുടെയും റേഡിയോ മീഡിയ വില്ലേജിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആരോഗ്യ പോഷണ സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി ഉദ്ഘാടനം ചെയ്തു. വൈദ്യമഹാസഭ ജനറൽ കൺവീനർ ടി ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സിസ്റ്റർ എലൈസാ കുപ്പോഴയ്ക്കൽ, റേഡിയോ മീഡിയ വില്ലേജ് പ്രോഗ്രാം കോ-ഓർഡിനേറ്റർ വിപിൻരാജ്, പഞ്ചായത്ത് ക്ഷേമകാര്യ സമിതി അദ്ധ്യക്ഷ റോസമ്മ ജോർജ്, പഞ്ചായത്ത് മെമ്പർ ബീന ടോംസൺ, ആയൂഷ്യ ഡയറക്ടർ സീസ്റ്റർ ബിയ, സജിനി മാത്യു, കെ. വിജയമ്മ, റെനി ജോസഫ്, മോളമ്മ ബിജു എന്നിവർ പങ്കെടുത്തു. സമഗ്രാരോഗ്യ പരിപാലനത്തിന് ജീവിത ശൈലിയിൽ മാറ്റം വരുത്തുന്നതിന് ജനങ്ങളെ ബോധവൽക്കരിക്കുന്നതിനായി പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ പോഷണ സെമിനാർ സംഘടിപ്പിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് വർഗീസ് ആന്റണി അറിയിച്ചു.