ചങ്ങനാശേരി: നഗരസഭ വനിതാ വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വഴിയോര വിശ്രമ കേന്ദ്രമായ 'ഫ്രഷ് എൻ അപ്' സെന്ററിന്റെ നിർമ്മാണോദ്ഘാടനം നാളെ വൈകിട്ട് മൂന്നിന് പെരുന്ന - ളായിക്കാട് ബൈപ്പാസ് റോഡിൽ സി.എഫ് തോമസ് എം.എൽ.എ നിർവഹിക്കും. നഗരസഭ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ അദ്ധ്യക്ഷത വഹിക്കും. വനിതാ വികസന കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ.എസ് സലീഖ മുഖ്യപ്രഭാഷണം നടത്തും. വനിതാ വികസന കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിന്ദു വി.സി റിപ്പോർട്ട് അവതരിപ്പിക്കും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റ്റി.പി അനിൽ കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഡാനി തോമസ്, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സജി തോമസ്, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആമിന ഹനീഫാ, വിദ്യാഭ്യാസ കലാകായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.പി.എ നസീർ, വാർഡ് കൗൺസിലർമാരായ പ്രസന്നകുമാരി, പി.എസ് മനോജ്, കൃഷ്ണകുമാരി രജശേഖരൻ, എൻ.പി കൃഷ്ണകുമാർ, മുൻസിപ്പൽ സെക്രട്ടറി ശ്രീകാന്ത് എ.എസ്, സ്റ്റേറ്റ് കോർഡിനേറ്റർ കെ.റ്റി സാജൻ എന്നിവർ പങ്കെടുക്കും. വൈസ് ചെയർപേഴ്‌സൺ അംബികാ വിജയൻ സ്വാഗതവും എക്‌സിക്യൂട്ടീവ് എഞ്ചിനീയർ രഞ്ജി നന്ദിയും പറയും.