ചങ്ങനാശേരി :ബി.ഡി.ജെ.എസ് ചങ്ങനാശേരി നിയോജകമണ്ഡലം പ്രവർത്തകയോഗം ഇന്ന് വൈകിട്ട് 3 ന് മതുമൂലയിലുള്ള നിയോജകമണ്ഡലം ഓഫീസിൽ നടക്കും. മണ്ഡലം കൗൺസിൽ പ്രസിഡന്റ് പി.കെ കൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ട്രഷറർ എ.ജി തങ്കപ്പൻ, സംസ്ഥാന സെക്രട്ടറി നീലകണ്ഠൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് എം.പി സെൻ, ജില്ലാ വൈസ് പ്രസിഡന്റ് ശ്രീനിവാസൻ പെരുന്ന, ജില്ലാ സെക്രട്ടറി അനിൽകുമാർ തുടങ്ങിയവർ പങ്കടുക്കും.