വൈക്കം: നഗരസഭയുടെ മൂന്ന്, നാല് വാർഡുകളെയും ഉദയനാപുരം പഞ്ചായത്തിന്റെ 12-ാം വാർഡിനെയും ബന്ധിപ്പിക്കുന്ന പുളിഞ്ചുവട് -നക്കം തുരുത്ത് റോഡിന്റെ പുനർനിർമ്മാണം നഗരസഭാ ചെയർമാൻ പി. ശശിധരൻ ഉദ്ഘാടനം ചെയ്തു. വർഷങ്ങളായി തകർന്ന് കിടക്കുന്ന റോഡിലൂടെ കാൽനടയാത്ര പോലും അസാദ്ധ്യമായിരുന്നു. നാട്ടുകാരുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് 28 ലക്ഷ രൂപ ചെലവഴിച്ച് റോഡ് പുനർനിർമ്മിക്കുന്നത്. വാർഡ് കൗൺസിലർ ഷേർളി ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം എം. വി. ശശികല, ഡി. ശശിധരൻ, പി. ടി. രാജേഷ്, ടി. കെ. പ്രകാശൻ, റോബിൻ ചാക്കോ എന്നിവർ പ്രസംഗിച്ചു.