കോട്ടയം : കേന്ദ്രസർക്കാരിന്റെ മിനിസ്ട്രി ഒഫ് റൂറൽ ഡെവലപ്പ്മെന്റ് യുവതീ-യുവാക്കൾക്ക് സൗജന്യ തൊഴിൽ നൈപുണ്യ പരിശീലനം നൽകും. താമസം, ഭക്ഷണം, ട്രെയിനിംഗ്, യൂണിഫോം, പഠനോപകരണങ്ങൾ എന്നിവ ലഭിക്കും. ആറുമാസത്തെ കോഴ്‌സിന് ശേഷം പ്ലേസ്‌മെന്റ് ലഭിക്കും. ബാങ്കിംഗ് ആൻഡ് ഫിനാൻസ്, ഹോട്ടൽ മാനേജ്‌മെന്റ്, കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ് എന്നീ കോഴ്‌സുകളിലേക്കാണു പ്രവേശനം. കാസർകോട്, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിവിധ പഞ്ചായത്തിന് കീഴിൽ അയൽക്കൂട്ടങ്ങളിൽ അംഗത്വമുള്ള ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർക്കും എസ്‌.സി, എസ്.ടി ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. ഫോൺ : 7594888823.