കോട്ടയം : ഗുരുനാരായണ സേവാനികേതന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഗുരുപൂർണിമ ആഘോഷം ആർപ്പൂക്കര അമ്പലക്കവല കെ.വി.എം. ഓഡിറ്റോറിയത്തിൽ 16 ന് നടക്കും. രാവിലെ 9 മുതൽ ഗുരുപൂജ, ശാന്തിഹവനം, ഗുരുപരമ്പരാ വന്ദനം, ' ഗുരു ഗീത പ്രവചനം എന്നിവയ്ക്ക് ആചാര്യ കെ.എൻ ബാലാജി, ആചാര്യ. എ.വി.അശോകൻ എന്നിവർ നേതൃത്വം നൽകും. എല്ലാ ശ്രീനാരായണ ധർമ്മ പ്രചാരകരും എത്തിച്ചേരണമന്ന് സെക്രട്ടറി അറിയിച്ചു.