കോട്ടയം : ആയിരക്കണക്കിന് പേർ ദിനംപ്രതി എത്തുന്ന മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ, ഒരാളുമറിയാതെ ഒരാഴ്‌ച ഒരു മൃതദേഹം! ഏറ്റവും തിരക്കേറിയ കാൻസർ വാർഡിന്റെ മുന്നിലെ കാട്ടിൽ കണ്ടെത്തിയ മൃതദേഹം ഉയർത്തുന്നത് നിരവധി ചോദ്യങ്ങളാണ്. ആഴമേറിയ കുഴിയാണ് കാൻസർ ബ്ലോക്കിന്റെ മുന്നിലുള്ളത്. ഒരു ഭാഗം പൂർണമായും കാട് പിടിച്ച് കിടക്കുകയാണ്. കാർഡ് ബോർഡുകളും, പേപ്പറുകളും അജൈവ മാലിന്യങ്ങൾ അടക്കമുള്ളവയും ഇവിടെയാണ് തള്ളുന്നത്. ഇടയ്‌ക്ക് വല്ലപ്പോഴും എത്തുന്ന ജീവനക്കാർ മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കും. സാധാരണക്കാർ ഈ ഭാഗത്തേക്ക് തിരിഞ്ഞ് നോക്കാറേയില്ല.
പൊലീസിന് 3 നിഗമനം
കൊലപാതകമെങ്കിൽ , ലക്ഷ്യം മോഷണം തന്നെ
പൊന്നമ്മയെ പ്രലോഭിപ്പിച്ച്, കാട് പിടിച്ച് കിടക്കുന്ന സ്ഥലത്ത് എത്തിച്ച ശേഷം കൊലപാതകം നടത്തി പണം മോഷ്ടിച്ചിരിക്കാം എന്നാണ് ബലപ്പെടുന്ന സംശയം. ലോട്ടറി വില്പനക്കാരിയായതിനാൽ കൈവശം എപ്പോഴും പണമുണ്ടാകും. ഇത് മനസിലാക്കിയ പ്രതി മോഷണം ലക്ഷ്യമിട്ട് ഇവരെ പിന്തുടർന്നിരിക്കാം.