ചങ്ങനാശ്ശേരി: എൻ.എസ്.എസ് കോളേജിന് സമീപവും രണ്ടാം നമ്പർ സ്റ്റാൻഡിലും യുവമോർച്ചയുടെ നേതൃത്വത്തിൽ ബി.ജെ.പി മെമ്പർഷിപ്പ് വിതരണം നടത്തി. യുവമോർച്ച ജില്ല സെക്രട്ടറി ശരത്ത് കുമാർ എസ്.എസ് അംഗത്വ വിതരണത്തിന് നേതൃത്വം നൽകി.രാവിലെ മുതൽ വൈകിട്ട് വരെ നടത്തിയ ക്യാമ്പ് യുവമോർച്ച ജില്ല പ്രസിഡൻറ് ലാൽ കൃഷ്ണ ഉത്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി ബി . ആർ മഞ്ജീഷ്, സംസ്ഥാന സമിതി അംഗം വി. വി വിനയകുമാർ, ജില്ല വൈസ് പ്രസിഡന്റ്മാരായ മുകേഷ് വി. പി, രാജ് മോഹൻ, മനീഷ് വടക്കേക്കര, ശരത്ത് കുമാർ എസ് കുറിച്ചി, കെ. കെ ഉദയകുമാർ, സത്യപാൽ എന്നിവർ പങ്കെടുത്തു.