pension

ചങ്ങനാശേരി: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ചങ്ങനാശേരി സൗത്ത് വെസ്റ്റ് കൺവെൻഷനും എ.കെ തമ്പാൻ അനുസ്മരണവും ജില്ലാ പ്രസിഡന്റ് ടി.ജെ എബ്രഹാം ഉദ്ഘാടനം ചെയ്തു. അഗതി ചികിത്സാ വിദ്യാഭ്യാസ സഹായവും നൽകി. പ്രസിഡന്റ് ടി.ഇന്ദിരാദേവിയുടെ അദ്ധ്യക്ഷത വഹിച്ചു. ടി.മോഹനൻ, മറ്റപ്പള്ളി ശിവശങ്കരപിള്ള, പി.എൻ വിജയകുമാർ, സലിം മുല്ലശ്ശേരി, പ്രൊഫ.പി.വി പരമേശ്വരക്കുറുപ്പ്, എൻ.ഹബീബ്, പി.എം അൻസാരി, ഇ.അബ്ദുൽ റഹ്മാൻകുഞ്ഞ് എന്നിവർ പങ്കെടുത്തു.