ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം വടക്കേക്കര 3207 നമ്പർ ശാഖ കുടുംബ യൂണിറ്റുകളുടെയും വനിതാ സംഘത്തിന്റെയും സംയുക്ത പ്രാർത്ഥനാ സംഗമം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്യും. ശാഖാ പ്രസിഡന്റ് പ്രവീൺ പുതുപ്പറമ്പ് അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി കെ.കെ സോമൻ, കങ്ങഴ മധു ദേവാനന്ദ തന്ത്രി ഭദ്രദീപം തെളിയിക്കും.