കോട്ടയം: ആഗോള ആംഗ്ലിക്കൻ സഭയുടെയുടെ പരമാദ്ധ്യക്ഷൻ കാന്റർബറി ആർച്ച് ബിഷപ്പ് റവ.ഡോ. ജെസ്റ്റിൻ വെൽബി സി.എസ്.ഐ മദ്ധ്യകേരള മഹായിടവകയുടെ അതിഥിയായി ആഗസ്റ്റ് 31ന് കോട്ടയത്ത് എത്തും. 165 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ആംഗ്ലിക്കൻ പാരമ്പര്യമുള്ള വിശ്വാസികളുടെ ആത്മീയ പിതാവാണ് കാന്റർബറിആർച്ച് ബിഷപ്പ്. ഇംഗ്ലണ്ടിലെ രാഞ്ജിയെ വാഴിക്കുന്നതും കാന്റർബെറി ആർച്ച് ബിഷപ്പാണ്. ആംഗ്ലിക്കൻ സഭയുടെ 137-ാമത് ആർച്ച് ബിഷപ്പാണ് ജെസ്റ്റിൻ വെൽബി. വിപുലമായ ഒരുക്കങ്ങളാണ് ആണ് ആംഗ്ലിക്കൻ സഭയുടെ തലവനെ സ്വീകരിക്കുവാൻ സിഎസ്‌ഐ മധ്യകേരള മഹായിടവക എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്നത്. 2019 ആഗസ്റ്റ് 31 ശനിയാഴ്ച രാവിലെ 9.30 ന് ഇന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തുന്ന ആർച്ച് ബിഷപ്പിനെ ദക്ഷിണേന്ത്യാ സഭ മോഡറേറ്റർ ബിഷപ് തോമസ് കെ ഉമ്മന്റെയും കേരളത്തിലെ മറ്റു ബിഷപ്പുമാരുടെയും നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്ന് വൈകിട്ട് അഞ്ചിന് ബേക്കർ മൈതാനത്ത് ബിഷപ്പിന് പൗര സ്വീകരണം നൽകും. സെപ്റ്റംബർ 1 ഞായറാഴ്ച രാവിലെ എട്ടുമണിക്ക് സിഎസ്‌ഐ കത്തീഡ്രലിൽ നടക്കുന്ന വിശുദ്ധ ആരാധനയ്ക്ക് ആർച്ച്ബിഷപ്പ് മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് സി.എസ്‌ഐ അസൻഷൻ ദേവാലയം സന്ദർശിക്കും. സെപ്റ്റംബർ രണ്ടിന് രാവിലെ രാവിലെ 11ന് സി.എംഎസ് കോളേജിലെ ജൂബിലി സമാപന പരിപാടിയിൽ പങ്കെടുക്കും. തുടർന്ന് ബിഷപ്പ് മടങ്ങും.