നാഗമ്പടം: എസ്.എൻ.ഡി.പി. യോഗം കോട്ടയം യൂണിയന്റെ കീഴിലുള്ള ശ്രീനാരായണ വൈദിക സമിതി സംഘടിപ്പിക്കുന്ന വൈദിക ശിബിരം ഇന്നും നാളെയും കോട്ടയം നാഗമ്പടം ക്ഷേത്രാങ്കണത്തിൽ നടക്കും. അനുഷ്ഠാന പഠനം, പൂജാപഠനം, സംസ്‌കൃതം, വേദം, ഗുരുദേവ കൃതികളുടെ പരിചയം, സഹസ്രനാമ പരിചയം, യോഗ, സത്സംഗം എന്നിവ ഉണ്ടാകും.
ഇന്ന് ഏഴിന് അനുഷ്ഠാനം, 9.45ന് യൂണിയൻ പ്രസിഡന്റ് എം. മധു ദീപം തെളിക്കും. വൈദിക സമിതി സംസ്ഥാന പ്രസിഡന്റ് ഇ.കെ. ലാലൻ തന്ത്രി മുഖ്യപ്രഭാഷണവും എം.എൻ. ഗോപാലൻ തന്ത്രി അനുഗ്രഹപ്രഭാഷണവും ആർ. രാജീവ് വൈദിക സന്ദേശവും നൽകും.
തിങ്കളാഴ്ച രാവിലെ ഏഴിന് വേദജപം, 9.45ന് ഗുരുദേവകൃതികളുടെ പരിചയം, 3.30ന് സമാപന സമ്മേളനം എസ്.എൻ.ഡി.പി. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ ഉദ്ഘാടനം ചെയ്യും.