ചങ്ങനാശേരി : സ്വകാര്യ ബസ് യാത്രക്കിടെ സീറ്റിനെ ചൊല്ലി വാക്കുത്തർക്കത്തിനിടെ യാത്രക്കാരന് കത്തിവീശി മുറിവേറ്റു. പെരുമ്പനച്ചി സ്വദേശി സുനിൽ പുതുപ്പറമ്പിലിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് 9.30 ഓടെ കുരിശുമൂട് ജംഗ്ഷനിലായിരുന്നു സംഭവം. ചങ്ങനാശേരി മണിമല റൂട്ടിൽ ഓടുന്ന ബസിലായിരുന്നു തർക്കം നടന്നത്. മാടപ്പള്ളി സ്വദേശി മഴുവഞ്ചേരി അനിൽകുമാർ (49) ആണ് സീറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ കൈവശമുണ്ടായിരുന്ന കത്തിഎടുത്ത് വീശിയത്. മുറിവേറ്റ സുനിലിനെ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.