വൈക്കം: കേരള ബ്രഹ്മണസഭ സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ എറണാകുളം ലുലുമാളിലെ മാരിയറ്റ് ഹോട്ടലിൽ നടക്കുന്ന തമിഴ് ബ്രാഹ്മണരുടെ ഗ്ലോബൽ മീറ്റിന്റെ പ്രചരണാർത്ഥം നടത്തിയ വാഹന പ്രചരണ ജാഥയ്ക്ക് വൈക്കത്ത് ബ്രാഹ്മണസഭ വൈക്കം ഉപസഭ സ്വീകരണം നൽകി. 19, 20, 21 തീയതികളിലാണ് ദേശീയ അന്തർദേശീയതല പ്രതിനിധികൾ പങ്കെടുക്കുന്ന ഗ്ലോബൽ മീറ്റ് നടക്കുന്നത്. സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ഡി. കൃഷ്ണമൂർത്തി, ജില്ലാ പ്രസിഡന്റ് കെ. സുബ്രഹ്മണ്യയ്യർ, ഉപസഭാ പ്രസിഡന്റ് പി. ബാലചന്ദ്രൻ, സംസ്ഥാന കമ്മിറ്റിയംഗം കെ. സി. കൃഷ്ണമൂർത്തി, വെച്ചൂർ വെങ്കിടാചലം, സച്ചിദാനന്ദൻ, പി. വി. രാമനാഥൻ, സുബ്രഹ്മണ്യം അംബികാ വിലാസ്, അർജുൻ ത്യാഗരാജൻ, അശ്വിൻ കണിച്ചേരി, കലാ നടരാജൻ എന്നിവർ പ്രസംഗിച്ചു.