sndp-

തലയോലപ്പറമ്പ്: എസ്. എൻ. ഡി. പി. യോഗം 706ാം നമ്പർ മാത്താനം ശാഖയിലെ സി.കേശവൻ സ്മാരക കുടുംബസംഗമവും സ്‌കോളർഷിപ്പ് വിതരണവും നടത്തി. ശാഖാ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി തലയോലപ്പറമ്പ് യൂണിയൻ സെക്രട്ടറി എസ്.ഡി സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു.കുടുംബ യൂണിറ്റ് ചെയർമാൻ എം.ആർ. റെജിമോൻ അദ്ധ്യക്ഷത വഹിച്ചു. ഇ.ഡി സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ശാഖ പ്രസിഡന്റ് സത്യൻ ചിത്തിര മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി വി.വി ദേവ് സംഘടനസന്ദേശംനൽകി. പ്രസാദ് കൊറ്റാടിയിൽ, രജനി സുധി, ശാലിനി സനീഷ് തുടങ്ങിയവർ പ്രസംഗിച്ചു.