വൈക്കം: ശ്രീ മഹാദേവ ടി. ടി. ഐ യിൽ കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി. എൽ. എഡ്. (പഴയ ടി ടി സി ) കോഴ്‌സിൽ ഏതാനും സീറ്റൊഴിവുണ്ട്.എസ് സി / എസ് ടി / ഒ ഇ സി വിഭാഗം കുട്ടികൾക്ക് ഹോസ്റ്റൽ ഫീസ് ഉൾപ്പെടെ പൂർണ്ണമായും സൗജന്യ പഠനം ലഭ്യമാണ്. പ്ലസ് ടു പരീക്ഷ പാസായ അർഹരായ വിദ്യാർത്ഥികൾ അസൽ സർട്ടിഫിക്കറ്റു സഹിതം 18 ന് വൈകിട്ട് 4ന് മുമ്പായി ഓഫീസിൽ നേരിട്ട് എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. വിശദ വിവരങ്ങൾക്ക് 94471 65765