കുറവിലങ്ങാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുറവിലങ്ങാട് മണ്ഡലം കമ്മിറ്റി ഒാഫീസ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യൻ തെന്നാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കെ.പി.സി.സി അംഗം ജാൻസ് കുന്നപ്പള്ളി, കോൺഗ്രസ് കടുത്തുരുത്തി ബ്ലോക്ക് പ്രസിഡന്റ് ബേബി ജേക്കബ് തൊണ്ടാംകുഴി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരുൺ ജോസഫ്, ഡി.സി.സി ട്രഷറർ ജയ് ജോൺ പേരയിൽ. ഡി.സി.സി അംഗം ടി.കെ കരുണാകരൻ, കോൺഗ്രസ് ഉഴവൂർ ബ്ലോക്ക് പ്രസിഡന്റ് സുരേന്ദ്രൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ. അനിൽ കുമാർ, ബ്ലോക്ക് സെക്രട്ടറി ജോയ് വെളിയത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിൻസൺ ചെറുമല എന്നിവർ സംസാരിച്ചു.