മോനിപ്പള്ളി : എസ്.എൻ.ഡി.പി യോഗം മോനിപ്പള്ളി 407-ാം ശാഖയിലെ 3862-ാം വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. എസ്.എൻ.ഡി.പി യോഗം കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി യൂണിയൻ വനിതാസംഘം സെക്രട്ടറി ജഗതമ്മ തമ്പി അദ്ധ്യക്ഷത വഹിച്ചു. വനിതാസംഘം പ്രസിഡന്റ് സുധാ മോഹൻ മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി എൻ.കെ രമണൻ അനുഗ്രഹ പ്രഭാഷണവും നടത്തി. ശാഖാ വനിതാസംഘം സെക്രട്ടറി ഷൈനി പ്രഭ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ശാഖാ പ്രസിഡന്റ് സുജ തങ്കച്ചൻ, ശാഖാ സെക്രട്ടറി കെ. എം. സുകുമാരൻ, ശാഖാ വൈസ് പ്രസിഡന്റ് ബിനു വിജയൻ, യൂണിയൻ കൗൺസിലർ രാജൻ കപ്പിലാംകൂട്ടത്തിൽ എന്നിവർ പങ്കെടുത്തു. ശാഖാ വനിതാസംഘം പ്രസിഡന്റ് രാധാമണി സുകുമാരൻ സ്വാഗതവും, വനിതാ സംഘം കമ്മിറ്റി അംഗം ജിന്റാ സാബു നന്ദിയും പറഞ്ഞു.