നെടുംകുന്നം : നെടുംകുന്നം പഞ്ചായത്ത് രണ്ടാം വാർഡിലെ പാറയ്ക്കൽ പദ്ധതി, നാലാം വാർഡിലെ ഓലിക്കര പദ്ധതി, പന്ത്രണ്ടാം വാർഡിലെ കുളങ്ങര പദ്ധതികളുടെ ഉദ്ഘാടനം ഡോ.എൻ ജയരാജ് എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബീന നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസി. ശൈലജകുമാരി , ബ്ലോക്ക് മെമ്പർമാരായ രാജേഷ് കൈടാച്ചിറ , റോസമ്മ തോമസ് ,മെമ്പർമാരായ രവി വി സോമൻ , എൽസമ്മ പീറ്റർ , മിനി ജോജി ,മാത്യു ജോൺ, വി എം ഗോപകു,മാർ , ജോസഫ് ദേവസ്യ , ജോ ജോസഫ് ,എൻ ലളിതഭായ് , രാജമ്മ രവീന്ദ്രൻ , ശോഭ സതീഷ് , ഫെഡറേഷൻ പ്രസിഡന്റ് വി.എം ജോസഫ് ,സമിതി പ്രസിഡന്റ് മാരായ എ കെ ബാബു , കെ ബി മറിയാമ്മ എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ 26 ജലനിധി പദ്ധതികളിൽ 25 പദ്ധതികൾ പൂർത്തിയാകുകയും നാടിനു സമർപ്പിക്കുകയും ചെയ്തു. അവശേഷിക്കുന്ന പദ്ധതിയായ തൊട്ടിക്കൽ ജലനിധിയുടെ ഉദ്ഘാടനം അടുത്തമാസം നിർവഹിക്കും.