ചിറക്കടവ്: എം.ജി.എം.യു.പി.സ്‌കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി ടെലിവിഷൻ താരം സുമേഷ് അയിരൂർ ഉദ്ഘാടനം ചെയ്തു. സമ്മേളനം വാഴൂർ ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്മിണിയമ്മ പുഴയനാൽ ഉദ്ഘാടനം ചെയ്തു. മാനേജർ സന്തോഷ് മൂരിപ്പാറ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സോമ അനീഷ് അവാർഡ് വിതരണം ചെയ്തു. പ്രഥമാദ്ധ്യാപിക എസ്. ലാലിമോൾ, പി.ടി.എ.പ്രസിഡന്റ് പി.ഒ.ബൈജു തുടങ്ങിയവർ പ്രസംഗിച്ചു. രക്ഷാകർത്തൃസെമിനാറിൽ ജില്ലാശിശുക്ഷേമസമിതിയംഗം സി.ആർ.ശ്രീകുമാർ ക്ലാസ് നയിച്ചു.