sndp-

വൈക്കം: എസ്. എൻ. ഡി. പി. യോഗം 111 ാം നമ്പർ ശാഖയുടെ കീഴിലുള്ള കുമാരനാശാൻ കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും യൂണിയൻ പ്രസിഡന്റ് പി. വി. ബിനീഷ് ഉദ്ഘാടനം ചെയ്തു.

ശാഖ പ്രസിഡന്റ് എൻ. കെ. രമേശ് ബാബു അദ്ധ്യക്ഷത വഹിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി. പി. സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി കെ. കെ. വിജയപ്പൻ, കൺവീനർ ഉദയകുമാരി, വൈസ് പ്രസിഡന്റ് ലൈല ബാലകൃഷ്ണൻ, ടി. അനിൽകുമാർ, എസ്. ബിജു, കെ. ചന്ദ്രൻ, എൻ. അനിൽകുമാർ, കെ. അനിലാത്മജൻ, പി. കെ. ബിജു എന്നിവർ പ്രസംഗിച്ചു. പ്രതിഭാ സുധീർ ഗുരുദേവ പ്രഭാഷണം നടത്തി. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ യോഗം ആദരിച്ചു. പ്രസാദ ഊട്ടും നടത്തി.