tomichan

തൃക്കൊടിത്താനം :അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. ശനിയാഴ്ച്ച രാത്രി 9 ഓടെ തൃക്കൊടിത്താനം കൊക്കോട്ടുചിറ കുളത്തിനു സമീപമായിരുന്നു അപകടം. കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റും തൃക്കൊടിത്താനം കോ-ഒാപ്പറേറ്റീവ് ബാങ്ക് എൻ.ഡി.എ സ്ഥാനാർത്ഥിയുമായ തൃക്കൊടിത്താനം തെള്ളിയിൽ ടോമിച്ചൻ ടി.ജെ (49) ആണ് മരിച്ചത്. ഇലക്ഷൻ പ്രവർത്തനം കഴിഞ്ഞ് വീട്ടിലേക്കു നടന്നു വരികയായിരുന്ന ടോമിച്ചനെ അമിതവേഗത്തിൽ എത്തിയ ബൈക്ക് പിന്നിൽ നിന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്ന ശ്യാംലാൽ (22) മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ടോമിച്ചന്റെ സംസ്‌കാരം ഇന്ന് വൈകുന്നേരം മൂന്നിന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ : ബെറ്റി ടോമി പുതുപ്പറമ്പിൽ കുടുംബാംഗം. മക്കൾ: ടെൽസി ടോമി (വിദ്യാർത്ഥി കെ. ഇ. കോളേജ് മാന്നാനം), ടോംസൺ ടോമി (വിദ്യാർത്ഥി എസ്. ബി. കോളേജ്, ചങ്ങനാശ്ശേരി).