കാഞ്ഞിരപ്പള്ളി: ഗ്രാമപഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് ക്യാരി ബാഗ്, സ്‌ട്രോ ഉൾപ്പെടെ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്ക് ഇന്നുമുതൽ നിരോധനം.കല്യാണം ഉൾപ്പെടെയുള്ള ചടങ്ങുകൾ, സർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ ഉൾപ്പെടെ ഗ്രീൻ പ്രോട്ടോകൾ പാലിക്കണമെന്നും നേരത്തെ നിദ്ദേശം നൽകിയിരുന്നു.ഗ്രാമ പഞ്ചായത്തും ഹരിതകേരളമിഷനും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.പ്ലാസ്റ്റിക് കാരിബാഗുകൾക്കുപകരം കുടുംബശ്രീവഴി തുണിസഞ്ചി നിർമ്മിച്ചു നൽകും ഇതിനായി തയ്യൽക്കടകളിൽ ബാക്കിവരുന്ന തുണ്ടുതുണികൾ വീടുകളിൽനിന്നും ശേഖരിക്കുന്ന വസ്ത്രങ്ങൾ എന്നിവ ഉപയോഗിക്കും.പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ നിരീക്ഷണക്യാമറകൾ സ്ഥാപിക്കുക ,23 വാർഡുകളിലും പ്രകൃതി സംരക്ഷണസേന,മാലിന്യനിക്ഷേപകരുടെ വിവരങ്ങൾ നൽകാൻ വാട്‌സ്ആപ്പ് നമ്പർ തുടങ്ങിയ പദ്ധതികളും നടപ്പാക്കും.നവീകരിക്കപ്പെട്ട ചിറ്റാർപുഴയുടെ സംരക്ഷണം പ്രദേശം തിരിച്ച് ഓരോ സ്‌കൂളുകളെ ഏൽപ്പിക്കാനാണ് തീരുമാനം. കൂടാതെ കുടുംബശ്രീ, ക്ലബുകൾ, സംഘടനകൾ എന്നിവയെ പങ്കെടുപ്പിച്ച് മാലിന്യ നിർമാർജന ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തും. ഉറവിട മാലിന്യ സംസ്‌കരണത്തിനായി വിവിധ ഏജൻസികൾ വഴി കമ്പോസ്റ്റ് പിറ്റ്, ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പൊതുജനങ്ങൾക്ക് നൽകും.