കോട്ടയം : കേരള ഇലക്ട്രിക് സൂപ്പർ വൈസേഴ്‌സ് ആൻഡ് വയർമെൻ അസോസിയേഷന്റെ സംസ്ഥാന സമ്മേളനവും നേതൃത്വക്യാമ്പും ഇന്ന് രാവിലെ 9.30 മുതൽ വൈകിട്ട് 7വരെ കോട്ടയം തിരുനക്കര ക്ഷേത്രത്തിനു മുൻവശത്തുള്ള അർബൻ ബാങ്ക് ആർ.കെ മേനോൻ ഹാളിൽ നടക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം അദ്ധ്യക്ഷത വഹിക്കും. ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസ് മുഖ്യപ്രഭാഷണവും അഡ്വ.കെ അനിൽകുമാർ ആശംസയും പറയും. പഠനക്ലാസും എസ്.എസ്.എൽ.സി, പ്ലസ്ടു വിഷയങ്ങളിൽ എപ്ലസ് നേടിയ സംഘടനാംഗങ്ങളായവരുടെ കുട്ടികളെ അനുമോദിക്കും. മെമെന്റോ വിതരണവും മുതിർന്ന വയറിംഗ് തൊഴിലാളികളെയും ആദരിക്കലും ഉണ്ടാകും.