വൈക്കം: രാഷ്ട്രീയ ഇടപെടലുകൾ ജുഡീഷ്യറിയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുകയാണെന്നും ജനാതിപത്യ ഭരണ വ്യവസ്ഥയുടെ നെടുംതൂണുകളായ ലെജിസ്ലേറ്റീവ്, എക്‌സിക്യൂട്ടീവ്, ജുഡീഷ്യറി എന്നിവയുടെ സ്വതന്ത്രമായ നിലനില്പ്പിനും ഭീഷണിയാണെന്നും റിട്ട: ജസ്റ്റീസ് ബി. കെമാൽ പാഷ പറഞ്ഞു.
വൈക്കം മാനേജ്‌മെന്റ് അസോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജനറൽ എ. സെയ്ഫുദ്ദീൻ, ഡി. നാരായണൻ നായർ, ഡോ: വി. എസ്. സുലീന, ബിജി കൃഷ്ണകുമാർ , പി. എ. സുധീരൻ, പി. വി. തമ്പാൻ, എ. ജയദേവൻ, കേണൽ രാജീവ് മണ്ണാലി, പി. ജി. എം. നായർ, ഡോ: ജി. മനോജ്, ഡോ: ജി. മധു, ഡോ: ഇ. എസ്. രമേശൻ, കെ. എസ്. സംഗീത ദേവി, കെ. സി. ദേവദാസ്, അഡ്വ: പി. വേണു, എ. സനീഷ്, ടി. രാജേന്ദ്രൻ , ഷിജോ മാത്യു, ശശി ഗോപാലൻ, എം. ജി. രാധാകൃഷ്ണൻ, എസ്. അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദും എ. സെയ്ഫുദ്ദീനും ചുമതലയേറ്റു.