പൊൻകുന്നം: ചിറക്കടവ് പഞ്ചായത്തിൽ ഗ്രാമസഭയും കർഷക ഗ്രാമസഭയും 16 മുതൽ 20 വരെ നടക്കും. 16ന് മൂന്നുവാർഡുകളിലെ ഗ്രാമസഭ ചേരും. ഒന്നാംവാർഡ് ഗ്രാമസഭ മൂന്നുമണിക്ക് അട്ടിക്കൽ എസ്.ഡി.യു.പി.സ്‌കൂളിലും രണ്ടാംവാർഡും മൂന്നാംവാർഡും യഥാക്രമം 11 നും 12 നും മഹാത്മാഗാന്ധി ടൗൺഹാളിലും നടത്തും.