കുറവിലങ്ങാട് : എം. സി റോഡിൽ മോനിപ്പള്ളിയിൽ കെ.എസ്.ആർ.ടി.സി യും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് മൂന്ന് യാത്രക്കാർക്ക് പരിക്ക്. മൂവാറ്റുപുഴ ഭാഗത്തേക്ക് പോവുകയായിരുന്ന ഒാവർടേക്ക് ചെയ്ത് വരികയായിരുന്ന കെ. എസ്. ആർ.ടി. സി ബസിലേക്ക് എതിരെ വരികയായിരുന്ന ടൂറിസ്റ്റ് ബസ് ഇടിക്കുകയായിരുന്നു. ബസ് യാത്രക്കാരായ അടൂർ സ്വദേശികളായ ഗൗരി ( 4 ), ഗൗരവ് ( നാല് മാസം ) , സുനന്ദ ( 52 ) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മോനിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. ആരുടേയും പരിക്ക് ഗുരുതരമല്ല. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് അപകടം ഉണ്ടായത്.