പാലാ : എ.ഐ.ടി.യു.സി കൊഴുവാനാൽ പഞ്ചായത്ത് കൺവൻഷൻ മേവടയിൽ വച്ചു നടന്നു കെ ബി അജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൺവൻഷൻ എ ഐ റ്റി യു സി ജില്ലാ വൈസ് പ്രസിഡന്റ. ബാബു കെ ജോർജ് ഉദ്ഘാടനം ചെയ്തു.സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. സണ്ണി ഡേവിഡ് , ലോക്കൽ സെക്രട്ടറി ആർ വേണുഗോപാൽ, കെ.സി മോഹൻകുമാർ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.സി മോഹൻ കുമാർ (പ്രസിഡന്റ്), പി.എം തോമസ്, റോയി മാത്യു ( വൈസ് പ്രസിഡന്റുമാർ ), കെ.ബി അജേഷ്( സെക്രട്ടറി), രജൻ, രാജേഷ് സി.ആർ (ജോയിന്റ് സെക്രട്ടറിമാർ), രാജി (ഖജാൻജി )എന്നിരവരടങ്ങുന്ന 9 അംഗ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു