കോട്ടയം: കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന കുമരകം പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ ഈ അദ്ധ്യായനവർഷം ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് എന്ന ഒരു വർഷം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സിന് അപേക്ഷ ക്ഷണിച്ചു. സയൻസ് വിഷയങ്ങളോടുകൂടിയ പ്ലസ് ടി/ തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം, പ്രോസ്പെക്ടസ് എന്നിവ www.kau.in എന്ന് വെബ് സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം, അപേക്ഷ ഫീസ്, യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ഡയറക്ടർ ഒഫ് എക്സ്റ്റൻഷൻ, കേരള കാർഷിക സർവകലാശാല മണ്ണൂത്തി, തൃശൂർ -686651 എന്ന വിലാസത്തിൽ അയക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഈ മാസം 25. കൂടുതൽ വിവരങ്ങൾക്ക്: 0481 2524421, 9497647830.