കോട്ടയം: സ്റ്റേറ്റ് ബാങ്ക് പെൻഷൻകാർ നേരിടുന്ന വിവിധ പ്റശ്നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുന്നതിനും ഡിജിറ്റൽ, നെറ്റ് സേവനങ്ങളുടെ ഉപയോഗത്തിൽ സഹായിക്കുന്നതിനുമായി ഇന്നുമുതൽ ഒരുമാസത്തേക്ക് കുമാരനല്ലൂരിലെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കും. ദിവസവും രാവിലെ 10 മുതൽ ഉച്ചക്ക് 2 വരെ അംഗങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ആദായനികുതി റിട്ടേൺ ഓൺലൈനിൽ സമർപ്പിക്കുന്നതിന് ഇവിടെ സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫോം-16 ഡൗൺലോഡ് ചെയ്യുന്നതിനും എച്ച്.ആർ.എം.എസ്. നമ്പർ കണ്ടുപിടിക്കുന്നതിനും പെൻഷൻ സ്ലിപ്പ് എടുക്കുന്നതിനുമുള്ള പരിശീലനവും ലഭിക്കും. സ്മാർട്ട് കാർഡ്, മോഡൽ പെൻഷൻ ഐഡി, ഡയറക്ടറി എന്നിവയ്ക്കുള്ള അപേക്ഷകളും സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി അറിയിച്ചു. വിവരങ്ങൾക്ക്: 9446046899.