തലയോലപ്പറമ്പ്: പെരുവ വടുകുന്നപ്പുഴ എൻ. എസ്. എസ്. കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ ആരോഗ്യം പദ്ധതിയുടെ ഭാഗമായി യോഗ പരിശീലനവും പഠനോപകരണ വിതരണവും നടത്തി. കരയോഗം പ്രസിഡന്റ് സുരേഷ് മുണ്ടമറ്റത്തിൽ അദ്ധ്യക്ഷത വഹിച്ചു.ആയുർവേദ മെഡിക്കൽ ഓഫീസർ ഡോക്ടർ ദിവ്യ .സി നായർ ഉദ്ഘാടനം ചെയ്തു.ബസേലിയസ് കോളേജ് മുൻ പ്രൊഫസർ സി.പി ജനാർദ്ദനന്റെ സ്മരണാത്ഥം കരയോഗത്തിലെ മുഴുവൻ കുട്ടികൾക്കും പഠനോപകരണം വിതരണം ചെയ്തു.തുടർന്ന് യോഗയും ആയുർവേദവും തമ്മിലുള്ള ബന്ധം എന്ന വിഷയത്തിൽ ഡോ.ദിവ്യ ക്ലാസ് നയിച്ചു. ബിജു തോക്കനാട്ട്, രവീന്ദ്രൻ കർത്ത, ഗോപകുമാർ, ജയലക്ഷ്മി, സരളാ ബാലചന്ദ്രൻ, ഗിരിജ തുടങ്ങിയവർ പ്രസംഗിച്ചു.