കോട്ടയം: കന്യാസ്ത്രീ മഠം ഉപേക്ഷിച്ച പ്ലസ് ടു അദ്ധ്യാപിക സംഘപരിവാർ സംഘടനയായ ദേശീയ അദ്ധ്യാപക പരിഷത്തിൽ അംഗത്വം സ്വീകരിച്ചു. കത്തോലിക്ക സഭയുടെ കീഴിലുള്ള സെന്റ് ജോൺസ് നെപുംസിയാൻസ് ഹയർസെക്കൻഡറി സ്‌കൂളിലെ സോഷ്യൽ വർക്ക് അദ്ധ്യാപിക സിലിമോൾ സെബാസ്റ്റ്യൻ ആണ് ദേശീയ അദ്ധ്യാപക പരിഷത്തിന്റെ സംസ്ഥാന അദ്ധ്യക്ഷൻ സദാനന്ദൻ മാസ്റ്ററുടെ കൈയിൽ നിന്ന് അംഗത്വം സ്വീകരിച്ചത്. പരിഷത്തിന്റെ വനിതാ അദ്ധ്യാപക സംഗമത്തിലായിരുന്നു അംഗത്വവിതരണം. ദേശീയ അദ്ധ്യക്ഷൻ പി. എസ് ഗോപകുമാർ മുഖ്യാതിഥി ആയിരുന്നു.
2016 ലാണ് സിലിമോൾ സന്യാസിനി സമൂഹത്തിൽ നിന്ന് സ്വന്തം താൽപര്യപ്രകാരം പുറത്ത് വന്നത്.