വൈക്കം: ശക്തമായ സംഘടനാബലവും ജനങ്ങളുടെ കൂട്ടായ്മയുമാണ് 37 വർഷമായി തുടരുന്ന അഖില ഭാരത ശ്രീമദ് ഭാഗവത മഹാസത്രത്തിന്റെ വിജയകരമായ മുന്നേറ്റത്തിന് അടിസ്ഥാനമെന്ന് മുൻമന്ത്രി അഡ്വ. എം. പി. ഗോവിന്ദൻ നായർ പറഞ്ഞു.
ചെമ്മനത്തുകര ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 ന് തുടങ്ങുന്ന അഖില ഭാരത ഭാഗവത മഹാസത്രത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ചിട്ടുള്ള സത്രനിർവഹണസമിതി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിൽ സത്രം സമിതി ചെയർമാൻ എ. കെ. നായർ അദ്ധ്യക്ഷത വഹിച്ചു. സത്രത്തിന്റെ വെബ്‌സൈറ്റ് കുറിച്ചി അദൈത്വ വിദ്യാശ്രമത്തിലെ സ്വാമി ധർമ്മചൈതന്യ നിർവഹിച്ചു. സത്രം ലോഗോ പ്രകാശനം തബലിസ്റ്റ് ആർ. രത്‌നശ്രീ അയ്യർ നിർവഹിച്ചു. സംഘാടകസമിതി ചീഫ് കോ-ഓർഡിനേറ്റർ പി. വി. ബിനേഷ്, എൻ. എസ്. എസ്. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. മധു, കെ. പി. എം. എസ്. സംസ്ഥാന പ്രസിഡന്റ് എൻ. കെ. നീലകണ്ഠൻ മാസ്റ്റർ, ധീവരസഭ ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ, സെക്രട്ടറി എം. കെ. രാജു, സത്രം ജോയിന്റ് സെക്രട്ടറി നന്ദകുമാർ, വിശ്വകർമ്മ യൂണിയൻ സെക്രട്ടറി എസ്. കൃഷ്ണൻ, ചെമ്മനത്തുകര ക്ഷേത്രം പ്രസിഡന്റ് പി. എം. ശശിധരൻ നായർ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ രാഗേഷ്.ടി.നായർ സ്വാഗതവും വർക്കിംഗ് ചെയർമാൻ ബി.അനിൽകുമാർ നന്ദിയും പറഞ്ഞു.
www.bhagavathasatram.com എന്നതാണ് വൈക്കത്ത് നടക്കുന്ന അഖിലഭാരത ഭാഗവത സത്രത്തിന്റെ വെബ്സൈറ്റ്.