chundan

കോട്ടയം: കായലുകളിലും ആറുകളിലും ആവശ്യത്തിന് വെള്ളമില്ലെങ്കിലും ഇനി വള്ളംകളിയുടെ നാളുകളായി. ഈ വർഷത്തെ ജലോത്സവത്തിന് ഇന്നലെ ചമ്പക്കുളത്താറ്റിൽ തുടക്കമായി . ആഗസ്റ്റ് 10ന് പുന്നമടക്കായലിൽ അരങ്ങേറുന്ന നെഹൃട്രോഫിക്ക് പിറകേ കേരളത്തിലെ ഒരു ഡസൻ ജലാശയങ്ങളിൽ ആദ്യ ചാമ്പ്യൻ ബോട്ട് ലീഗിന് നയമ്പുവീഴും. കഴിഞ്ഞ വർഷം മഹാപ്രളയം വള്ളംകളി നടത്തിപ്പ് വെള്ളത്തിലാക്കിയെങ്കിൽ ഈ വർഷം വെള്ളമില്ലായ്മയാണ് ജലോത്സവ നടത്തിപ്പിനെ വലയ്ക്കുന്നത്.

നെഹൃട്രോഫിയിൽ ആദ്യ ഒമ്പതു സ്ഥാനങ്ങൾ നേടിയ ചുണ്ടനുകളാവണം ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കുക. മിക്ക ക്ലബ്ബുകളും അതേ വള്ളങ്ങളല്ല ഈ വർഷം തുഴയുന്നത്. തുഴച്ചിൽകാരും മാറി. ഇതോടെ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കുന്നതിൽ ആശയക്കുഴപ്പമേറി. ഈ വർഷത്തെ നെഹൃട്രോഫിയിൽ ആദ്യ അഞ്ച് സ്ഥാനക്കാർക്കും ലീഗിൽ അവസാന റൗണ്ടിലെത്തുന്ന നാലു വള്ളങ്ങൾക്കുമാണ് അടുത്ത വർഷത്തെ ലീഗിൽ പ്രവേശനം.നെഹൃട്രോഫിയിലെ അഞ്ചു സ്ഥാനക്കാരിൽ നാലു ടീമുകൾ ലീഗിലും ആദ്യ സ്ഥാനങ്ങളിൽ വന്നാൽ ആശയക്കുഴപ്പമേറും. കഴിഞ്ഞ നെഹൃട്രോഫിയിൽ മൂന്നാമതെത്തിയ ആയാപറമ്പൻ വള്ളം ഈ വർഷം മറ്റൊരു ബോട്ട് ക്ലബ്ബാണ് ബുക്ക് ചെയ്തത്. പല ടീമുകളിലും കളിക്കാർ മാറി .നേരത്തേ തുഴഞ്ഞ വള്ളവും കിട്ടാത്ത സ്ഥിതിയായി.

ചാമ്പ്യൻസ് ലീഗിൽ ഒരേ തുഴച്ചിൽകാർ വേണം

ആഗസ്റ്റ് 10ന് നെഹൃട്രോഫിയിൽ തുടങ്ങി നവംബർ ഒന്നിന് പ്രസിഡന്റ്ൻസ് ട്രോഫിയിൽ അവസാനിക്കുന്ന ലീഗിൽ ഒമ്പതു ടീമുകൾ പുന്നമട കായൽ, പുളിങ്കുന്ന്, താഴത്തങ്ങാടി, പിറവം, മറൈൻ ഡ്രൈവ്, കോട്ടപ്പുറം, പൊന്നാനി, കൈനകരി, കരുവാറ്റ, കായംകുളം, കല്ലട, അഷ്ടമുടി കായൽ എന്നിവിടങ്ങളിൽ മത്സരിക്കും. പന്ത്രണ്ട് കേന്ദ്രങ്ങളിലും ഒരേ തുഴച്ചിൽകാർ ഇല്ലെങ്കിൽ പത്തു ശതമാനം പകരക്കാരെ വെയ്ക്കാം. ഇത് മുൻ കൂട്ടി അറിയിക്കണം.

പട്ടാളക്കാരെയും കനായിംഗ്, കയാക്കിംഗ് താരങ്ങളെയും അന്യ സംസ്ഥാന തുഴച്ചിൽകാരെയും ഉപയോഗിച്ചായിരുന്നു പ്രമുഖ ടീമുകൾ നെഹൃട്രോഫി നേടിയിരുന്നത്. ലീഗ് നാലു മാസം നീളുന്നതിനാൽ അന്യസംസ്ഥാന തുഴച്ചിൽ കാരെയും പട്ടാളക്കാരെയും കിട്ടാൻ ബുദ്ധിമുട്ടാകും.വരുന്നവർ വലിയ ഡിമാൻഡും വയ്ക്കും. മിക്ക ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധിയിലായതോടെ നല്ല വള്ളവും മികച്ച തുഴച്ചിൽകാരെയും കണ്ടെത്താൻ കടുത്ത മത്സരമായി.

പ്രശ്നങ്ങൾ

 മുൻ വർഷങ്ങളിലെ വള്ളം ലഭ്യമല്ല.

 ഒരേ തുഴച്ചിൽ കാരെ കിട്ടാനില്ല.

 പണം കണ്ടെത്താനും ബുദ്ധിമുട്ട്

ബോട്ട് റേസ് ലീഗ് ആശയ കുഴപ്പം

ലീഗിലെ ചുണ്ടൻ വള്ളങ്ങൾ

പായിപ്പാടൻമഹാദേവിക്കാട്കാട്ടിൽ ആയാ പറമ്പ്

ചമ്പക്കുളംഗബ്രിയേൽകാരിച്ചാൽദേവാസ്

നടുഭാഗംസെന്റ് ജോർജ്