വൈക്കം : രാമായണ പുണ്യം പകരാനൊരുങ്ങി ക്ഷേത്രങ്ങൾ. രാമായണ മാസാചരണത്തിന് നാളെ തുടക്കമാകും. വൈക്കം മഹാദേവക്ഷേത്രത്തിൽ ദേവസ്വം ബോർഡിന്റെയും കേരള ക്ഷേത്ര സംരക്ഷണസമിതിയുടെയും ആഭിമുഖ്യത്തിലാണ് രാമായണ മാസാചരണം നടക്കുക. നാളെ രാവിലെ 6 മുതൽ 7 വരെ ശിവനാമകീർത്തനം, 7 മുതൽ 8 വരെ ശിവപുരാണം, 8.15 മുതൽ 9.30 വരെ നാരായണീയപാരായണം, 10ന് രാമായണ മാസാചരണ പ്രാരംഭസഭ, വൈകിട്ട് 5 മുതൽ രാമായണപാരായണം ആരംഭം. ആഗസ്റ്റ് 17ന് രാമായണ മാസാചരണം സമാപനസദസ്. രാവിലെ 6 മുതൽ 7 വരെ ശിവനാമകീർത്തനം, 7 മുതൽ 8.30 വരെ നാരായണീയപാരായണം, 8.30 മുതൽ 9.30 വരെ ശിവപുരാണം, 9.30 മുതൽ സമാപനസദസ്, 6.30 മുതൽ നൃത്തസന്ധ്യ.
പരുത്തുമുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ രാവിലെ 6ന് പാരായണം ആരംഭിക്കും. 31ന് ക്ഷേത്ര സന്നിധിയിൽ പിതൃബലി, പിതൃനമസ്ക്കാരം എന്നിവ ഉണ്ടായിരിക്കും. ആഗസ്റ്റ് 15ന് ഉച്ചയ്ക്ക് 2ന് ക്വിസ് മത്സരം, 16ന് വൈകിട്ട് 7ന് വിദ്യാഭ്യാസ അവാർഡ് ദാനം എന്നിവ നടക്കും.
കുലശേഖരമംഗലം ആഞ്ജനേയ മഠം ശ്രീരാമ-ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ 17ന് രാവിലെ 7ന് ശ്രീരാമചന്ദ്രസ്വാമി ഭദ്രദീപ പ്രകാശനം നടത്തും. ആഗസ്റ്റ് 4ന് രാവിലെ 8.30ന് സർവ്വ വിദ്യാപ്രദായക ആഞ്ജനേയ പൂജയുംര 15ന് വൈകിട്ട് 3ന് ശ്രീരാമ സഹസ്രനാമ പുഷ്പാഞ്ജലിയും ഉണ്ടായിരിക്കും. 16ന് 10.30ന് പുഷ്പാർച്ചനയോടുകൂടി രാമായണ സമർപ്പണം നടത്തും.
മാത്താനം ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണം 17 മുതൽ ആഗസ്റ്റ് 17 വരെ നടക്കും. എല്ലാ ദിവസവും ഗണപതിഹോമവും ഭഗവതി സേവയും നടക്കും. ജൂലൈ 31ന് കർക്കടകവാവുബലി, ആഗസ്റ്റ് 17ന് സർവൈശ്വര്യപൂജ എന്നിവയും ഉണ്ടായിരിക്കും.
പെരുവ നരസിംഹസ്വാമി ക്ഷേത്രത്തിൽ രാമായണ മാസാചരണം കർക്കിടകം 1 മുതൽ 31 വരെ നടക്കും. എല്ലാ ദിവസവും രാവിലെ ഗണപതിഹോമം, രാമായണ പാരായണം, വൈകിട്ട് രാമായണപാരായണം, വിശേഷാൽ ദീപാരാധന, ഭഗവതിസേവ എന്നിവ നടത്തും. കർക്കിടകം 16ന് ( ആഗസ്റ്റ് 1) ഔഷധസേവയും തുടർന്ന് കർക്കിടകം 31 വരെ എല്ലാ ദിവസവും രാവിലെ ഔഷധ കഞ്ഞിയും വിതരണം ചെയ്യും.