കോട്ടയം: കേരളത്തിലെ സർക്കാർ കോളേജുകളിലെയും, യൂണിവേഴ്സിറ്റി കോളെജുകളിലും, ഹോസ്റ്റലുകളിലും താമസിക്കുന്ന വിദ്യാർത്ഥികളുടെയും ലിസ്റ്റ് പ്രസിദ്ധപ്പെടുത്തണമെന്ന് യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കോളേജ് ഹോസ്റ്റലുകൾ പഠനം കഴിഞ്ഞ എസ്.എഫ്.ഐക്കാർ കൈയ്യടക്കി കാമ്പസുകൾ കലാപ ഭൂമി ആക്കിയിരിക്കുകണെന്നും സജി കുറ്റപ്പെടുത്തി. പൊലീസ് റാങ്ക് ലിസ്റ്റിൽ ക്രിമിനലുകൾ കയറിപ്പറ്റിയതിനെക്കുറിച്ച് അന്വേഷണം നടത്തണം. ആർ.ശിവരഞ്ജിത്തിന്റെ വീട്ടിൽ പരിക്ഷ സാമഗ്രമികളും സീലുകളും കണ്ടെത്തിയ സഹചര്യത്തിൽ പ്രതിയെ സഹായിച്ച അദ്ധ്യാപകരെ കൂടി പ്രതിചേർക്കണം എന്നും സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.