കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ കുളമ്പുനിർമാർജന പദ്ധതിയായ ഗോ രക്ഷ നാളെ മുതൽ ആഗസ്റ്റ് 12 വരെ നടത്തും. ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ വീടുകൾ തോറും കയറിയിറങ്ങി പശു, എരുമ, പന്നി എന്നിവയെ പ്രതിരോധ കുത്തിവെയ്പ് നടത്തും. വാക്സിനേഷന് പത്ത് രൂപ ഈടാക്കും. ജില്ലയിലുള്ള മുഴുവൻ കർഷകരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാമൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.