വൈക്കം: വൈക്കം ബാഡ്മിന്റൺ അക്കാദമി ഇൻഡോർ സ്‌റ്റേഡിയത്തിൽ നടന്നുവന്ന ജില്ലാ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. മൂന്ന് ദിവസം നീണ്ട മത്സരങ്ങളിൽ 257 താരങ്ങളാണ് മാറ്റുരച്ചത്. വ്യക്തിഗത വിഭാഗങ്ങളിൽ ആസിഫ് ബഷീർ, ആൻ ജോർജ് എന്നിവരും ഡബിൾസിൽ ജയ്‌സൺ ജോണും, എസ്. അഖിലും, മിക്‌സഡ് ഡബിൾസിൽ അധിൻ കെ. അജയ്, ആൻജോർജ്, വൈറ്ററൻ വിഭാഗത്തിൽ സജി വർഗ്ഗീസും ജേതാക്കളായി.
സമാപന സമ്മേളനത്തിൽ വൈക്കം എ. എസ്. പി. അരവിന്ദ് സുകുമാർ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ജില്ലാ ബാഡ്മിന്റൺ അസ്സോസിയേഷൻ പ്രസിഡന്റ് കുഞ്ഞുമൈക്കിൾ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത്, ട്രഷറർ ബിജോമോൻ ജോസഫ്, വൈക്കം ബാഡ്മിന്റൺ അസ്സോസിയേഷൻ പ്രസിഡന്റ് ലൗജൻ, സെക്രട്ടറി ഡോ. പി. വിനോദ്, ട്രഷറർ സുബ്രഹ്മണ്യ അയ്യർ എന്നിവർ പങ്കെടുത്തു.