കോട്ടയം: ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ച അക്വാഗ്രീൻ കുപ്പിവെള്ളം വിപണിയിൽ സജീവം. വെള്ളം വ്യാപകമായി കടകളിൽ വില്പന നടത്തുന്നതായി ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. തുടർന്നാണ് രണ്ട് സ്‌ക്വാഡുകളായി തിരിഞ്ഞ് സംഘം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ കടകളിൽ പരിശോധന നടത്തിയത്.
നഗരത്തിലെ പ്രിൻസ് സ്റ്റേഷനറി സ്റ്റോറിൽ നിന്ന് രണ്ടു ലിറ്ററിന്റെ 48 കുപ്പിയും, കുമ്മനം നന്മ ഏജൻസിയിൽ നിന്ന് രണ്ടു ലിറ്ററിന്റെ 100 കുപ്പിയും, ഒരു ലിറ്ററിന്റെ 192 കുപ്പിയും, അരലിറ്ററിന്റെ 33 എണ്ണവും, 300 മില്ലിയുടെ 280 കുപ്പിയും , ബേക്കർ ജംഗ്ഷനിലെ പെട്ടിക്കടയിൽ നിന്ന് ഒരു ലിറ്ററിന്റെ 72 കുപ്പിയും, ആപ്പാഞ്ചിറയിലെ ബേക്ക്മാൻ കൂൾബാറിൽ നിന്ന് 936 കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. പരിശോധനയ്‌ക്ക് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ ഉണ്ണിക്കൃഷ്ണൻ നായർ നേതൃത്വം നൽകി.