കോട്ടയം: ലഹരി വസ്‌തുക്കളുടെ വ്യാപനം തടയാൻ സർക്കാർ ബോധവത്കരണം നടത്തണമെന്ന് കേരള മദ്യവർജന ബോധവത്കരണ സമിതി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ഡിസംബർ ഒന്നു മുതൽ പത്തു വരെ ലഹരി വിരുദ്ധ ബോധവത്കരണ കേരള യാത്ര നടത്താൻ തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് സോമൻ പാമ്പായിക്കോട് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ നാസർ ഹമീദ്, റോയി ജോർജ് പനച്ചിക്കാട്, കെ.ജി നന്ദകുമാർ, ആദിത്യകുമാർ മാനത്തുശേരി, കെ.എ കമാറുദീൻ, വട്ടിയൂർക്കാവ് സദാനന്ദൻ, ജുനൈദ് കൈപ്പാണി, ഉബൈദുള്ള കടവത്ത്, അബൂബക്കർ ഉദുമ എന്നിവർ പ്രസംഗിച്ചു.