ഇല്ലിക്കൽ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) തിരുവാർപ്പ് യൂണിറ്റ് അംഗത്വവിതരണ സമ്മേളനം കെ.എസ്.എസ്.പി.യു ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ. ഗോപി ഉദ്ഘാടനം ചെയ്‌തു. യൂണിറ്റ് പ്രസിഡന്റ് കെ. അബ്‌ദുൾസമദ് അദ്ധ്യക്ഷത വഹിച്ചു. എൻ.ജി.ഒ യൂണിയൻ മുൻ സംസ്ഥാന സെക്രട്ടറി അജയൻ കെ. മേനോൻ മുഖ്യപ്രഭാഷണം നടത്തി. പി.സി. വർഗീസ്, കുമ്മനം ശശികുമാർ, ടി.കെ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു.