കോട്ടയം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിൽ ടൂർ പാക്കേജിലൂടെ കർക്കടക മാസത്തിലെ നാലമ്പല ദർശനത്തിന് അവസരമൊരുക്കുന്നു. രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം, കൂടപ്പലം ശ്രീലക്ഷ്മണ സ്വാമി ക്ഷേത്രം, അമനകര ശ്രീഭരത സ്വാമിക്ഷേത്രം, മേതിരി ശ്രീശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവിടങ്ങളിലാണ് ദർശനം. 17, 20, 21, 27, 28, 31 തീയതികളിലും ആഗസ്റ്റ് മൂന്ന്, നാല്, 10, 11, 15 തീയതികളിലും രാവിലെ ആറു മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് യാത്ര. ഒരാൾക്ക് 350 രൂപയാണ് നിരക്ക്. ഫോൺ : 0481 2560479, 9400428785