കോട്ടയം : കോട്ടയം പ്രസ് ക്ലബ്ബ് സമുച്ചയത്തിലെ പുതിയ നിലയുടെ ഉദ്ഘാടനം ഗവർണർ പി.സദാശിവം ഇന്ന് നിർവഹിക്കും. വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബി. രാധാകൃഷ്ണമേനോൻ, കൊച്ചിൻ ഷിപ്പ് യാർഡ് അസി. ജനറൽ മാനേജർ പി.എം. സമ്പത്ത് കുമാർ, കെ.യു.ഡബ്ളൂ.ജെ സംസ്ഥാന ജനറൽ സെക്രട്ടറി സി. നാരായണൻ ,സംസ്ഥാന സെക്രട്ടറി ഷാലുമേനോൻ പ്രസ്ക്ലബ്ബ് ഭാരവാഹികളായ സാനുജോർജ് തോമസ്, സനൽകുമാർ, റജി ജോസഫ് എന്നിവർ പങ്കെടുക്കും.
മൂന്നാം നിലകൂടി സമർപ്പിക്കുന്നതോടെ കേരള പത്രപ്രവർത്തക യൂണിയന്റെ കീഴിലുള്ള പ്രസ്ക്ലബ്ബുകളിൽ വിസ്തീർണത്തിലും വലുപ്പത്തിലും മുൻനിരയിലേക്ക് മാറുകയാണ് കോട്ടയം പ്രസ് ക്ലബ്. ജേർണലിസംകോഴ്സ് ക്ലാസ് മുറിയും ലൈബ്രറിയും ഇവിടെ പ്രവർത്തിക്കും.